Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flew And Landed

Malappuram

പറന്നിറ​ങ്ങി​യ മാ​വേ​ലി​യും പാ​രാ​മോ​ട്ടോ​റി​ലെ അ​ഭ്യാ​സ​വും തിമർത്തോണം

രാ​മ​പു​രം: ആ​കാ​ശ​ക്കാ​ഴ്ച​ക​ളു​ടെ വി​രു​ന്നൊ​രു​ക്കി രാ​മ​പു​രം ജെം​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്) ഓ​ണാ​ഘോ​ഷം. ഹെ​ലി​കോ​പ്ട​റി​ൽ വ​ന്നി​റി​ങ്ങി​യ മാ​വേ​ലി​യും പാ​രാ​മോ​ട്ടോ​റി​ലെ അ​ഭ്യാ​സ​വും വി​സ്മ​യം തീ​ർ​ത്തു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​വും ജെം​സ് കോ​ള​ജ് ഹെ​ലി​കോ​പ്ട​റി​ൽ മാ​വേ​ലി​യെ ആ​ന​യി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​യും മാ​വേ​ലി ഹെ​ലി​കോ​പ്ട​റി​ൽ ജെം​സ് മൈ​താ​ന​ത്തെ​ത്തി.

ഉ​ച്ച​യ്ക്ക് 1.10നാ​ണ് ബം​ഗ​ളു​രു ആ​സ്ഥാ​ന​മാ​യു​ള്ള സാ​ൻ എ​യ​ർ​വേ​സി​ന്‍റെ വി​ടി-​ഐ​എ​സ്ജി ഹെ​ലി​കോ​പ്റ്റ​ർ നി​ലം​തൊ​ട്ട​ത്. ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സും എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി, പൊ​ലി​സ് എ​ന്നി​വ​യു​ടെ അ​നു​മ​തി​യും കോ​ള​ജ് ഉ​റ​പ്പാ​ക്കി​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ഗ്രൗ​ണ്ടി​ൽനി​ന്നാ​ണ് ഹെ​ലി​കോ​പ്ട​ർ രാ​മ​പു​രം ജെം​സി​ന്‍റെ മൈ​താ​ന​ത്തെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ മാ​വേ​ലി​യെ വ​ര​വേ​റ്റു. ആ​ഘോ​ഷ​ത്ത​ന് മാ​റ്റു​കൂ​ട്ടാ​ൻ പാ​രാ​മോ​ട്ടോ​റും ജെം​സി​ൽ എ​ത്തി​യി​രു​ന്നു.

പാ​രാ​ഗ്ലൈ​ഡ​ർ ഇ​ൻ​സ്ട്ര​ക്ട​റാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ദി​ലു​രാ​ജാ​ണ് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ദൂ​രം പാ​രാ​മോ​ട്ടോ​റി​ൽ സ​ഞ്ച​രി​ച്ച് ജെം​സി​ൽ ഇ​റ​ങ്ങി​യ​ത്. ആ​കാ​ശ​ത്ത് പാ​രാ​മോ​ട്ടോ​റി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളും ഹെ​ലി​കോ​പ്ട​റി​ൽ മാ​വേ​ലി​യു​ടെ വ​ര​വും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ആ​ര​വം ഇ​ര​ട്ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ക്ക​ള മ​ത്സ​രം, ക​ലം പൊ​ട്ടി​ക്ക​ൽ, ക​സേ​ര​ക​ളി, ലെ​മ​ണ്‍ സ്പൂ​ണ്‍, വ​ടം​വ​ലി, ക​ന്പ​വ​ലി, പു​ലി​ക്ക​ളി തു​ട​ങ്ങി​യ​വ​യും ന​ട​ത്തി.

Latest News

Corehub Up